പത്തനംതിട്ട പോക്സോ കേസിൽ അറസ്റ്റിലായത് 39 പേർ
Monday, January 13, 2025 1:37 PM IST
പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ അറസ്റ്റിലായത് 39 പേർ. ഇന്ന് മാത്രം പത്ത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നു തന്നെ ബാക്കി പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.
ഇലവുംതിട്ട, പത്തനംതിട്ട സ്റ്റേഷനുകൾക്ക് പുറമേ പന്തളം, മലയാലപ്പുഴ സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ചിലർ വിദേശത്താണെന്നും ഇവരെ പിടികൂടാനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പോലീസ് കണ്ടെത്തി.