പാലക്കാട്ട് ബസ് മറിഞ്ഞ് അപകടം; 16 പേർക്ക് പരിക്ക്
Saturday, December 14, 2024 3:32 PM IST
പാലക്കാട്: കണ്ണന്നൂരിന് സമീപം ബസ് മറിഞ്ഞ് അപകടം. കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു.
പാലക്കാട്ടുനിന്ന് തിരുവില്വാമലയിലേക്കു പോവുകയിരുന്ന ബസ് ആണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണു വിവരം.