വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
Saturday, December 14, 2024 10:31 AM IST
കൊല്ലം: പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാജ്കുമാർ ആണ് പിടിയിലായത്.
ഓച്ചിറ ആലുംപീടിക സ്വദേശിയാണ് ഇയാൾ. 13 വയസുകാരിയെ വശീകരിച്ച് സ്കൂട്ടറില്‍ കടത്തിക്കൊണ്ട് പോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഓച്ചിറ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.