കഥ, തിരക്കഥ, സംവിധാനം പടയപ്പ; ഷൂട്ടിംഗ് സംഘത്തിന്റെ വാഹനം തകർത്തു
Saturday, December 14, 2024 7:47 AM IST
ഇടുക്കി: ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘത്തിനു നേരെ പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. മൂന്നാറില്‍ പടയപ്പ നടത്തിയ ആക്രമണത്തിൽ രണ്ട് കാറുകളും ഒരു ബൈക്കും തകർന്നു.
സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങള്‍ക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്. ആന വരുന്നതു കണ്ട് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വൻ ദുരന്തം ഒഴിവായി.
വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി. കഴിഞ്ഞ ദിവസം ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.