ഗാബ ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു
Saturday, December 14, 2024 5:55 AM IST
ബ്രിസ്ബെയ്ൻ: ബോര്‍ഡര്‍ ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. അഞ്ചു ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചിരുന്നു.
അഡ്ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ സ്പിന്നര്‍ ആര്. അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. പേസര്‍ സ്കോട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡ് ഓസീസ് ടീമില്‍ തിരിച്ചെത്തി.
ടീം ഓസ്ട്രേലിയ: ഉസ്മാൻ ഖവാജ,നഥാൻ മക്സ്വീനി,മാർനസ് ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസിൽവുഡ്.
ടീം ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, റിഷഭ് പന്ത്, രോഹിത് ശർമ്മ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.