തി​രു​വ​ന​ന്ത​പു​രം: 2019ലെ ​ര​ണ്ടാം പ്ര​ള​യം മു​ത​ൽ വ​യ​നാ​ട് ദു​ര​ന്തം വ​രെ എ​യ​ര്‍​ലി​ഫ്റ്റ് സേ​വ​ന​ത്തി​ന് ചെ​ല​വാ​യ തു​ക കേ​ര​ളം തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം. സേ​വ​ന​ത്തി​ന് 132,62,00,000 ല​ക്ഷം രൂ​പ കേ​ര​ളം തി​രി​ച്ച​ട​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ത്ര​യും പെ​ട്ടെ​ന്ന് തു​ക അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് എ​യ​ര്‍ വൈ​സ് മാ​ര്‍​ഷ​ൽ കത്ത് ന​ൽ​കി​. വ​യ​നാ​ട്ടി​ലെ പു​ന​ര​ധി​വാ​സ​ത്തി​ന് ചി​ല്ലി​ക്കാ​ശ് കി​ട്ടി​യി​ല്ലെ​ന്ന കേ​ര​ള​ത്തി​ന്‍റെ വ​ലി​യ പ​രാ​തി നി​ല​നി​ൽ​ക്കെ​യാ​ണ് എ​സ്ഡി​ആ​ര്‍​എ​ഫി​ലെ നീ​ക്കി​യി​രി​പ്പി​ൽ നി​ന്ന് വ​ലി​യൊ​രു തു​ക കേ​ന്ദ്രം തി​രി​ച്ച് ചോ​ദി​ക്കു​ന്ന​ത്.

വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തി​ൽ ആ​ദ്യ ദി​ന​ത്തി​ലെ ചെ​ല​വ് മാ​ത്രം 8,91,23,500 രൂ​പ​യാ​യെ​ന്നാ​ണ് കേ​ന്ദ്രം അ​റി​യി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി വ​യ​നാ​ട്ടി​ൽ ന​ട​ത്തി​യ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​കെ ന​ൽ​കേ​ണ്ട​ത് 69,65,46,417 രൂ​പ​യാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

2019 ലെ ​പ്ര​ള​യ​ത്തി​ലും തു​ട​ര്‍​ന്ന് വ​യ​നാ​ട് ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ​പ്പോ​ഴും വ്യോ​മ​സേ​ന എ​യ​ര്‍​ലി​ഫ്റ്റിം​ഗ് സേ​വ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് ചെ​ല​വാ​യ തു​ക തി​രി​ച്ച​ട​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം കേ​ര​ളം തി​രി​ച്ച​ട​ക്കേ​ണ്ട​ത് ആ​കെ 132,62,00,000 രൂ​പ​യാ​ണ്.