ചാലക്കുടിയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു
Friday, December 13, 2024 6:12 PM IST
തൃശൂർ: ചാലക്കുടി പോട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് 51 കാരൻ മരിച്ചു. കൊരട്ടി വെളിയത്തുവീട്ടിൽ നെൽസൺ ജോർജ്ജ് ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് റോഡിൽ തെന്നിവീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നെൽസണെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് നെൽസൺ മരിച്ചത്.
വാടാനപ്പള്ളിയിൽ നിന്ന് തിരിച്ചുവരുന്ന വഴിക്കാണ് അപകടമുണ്ടായത്.