തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികളെ കയറ്റികൊണ്ടുവന്ന ഓട്ടോ മറിഞ്ഞ് അപകടം
Friday, December 13, 2024 4:01 PM IST
തിരുവനന്തപുരം: പോത്തൻകോട് സ്കൂള്‍ വിദ്യാർഥികളെ കയറ്റികൊണ്ടുവന്ന ഓട്ടോ മറിഞ്ഞ് അപകടം. ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഓട്ടോയിലുണ്ടായിരുന്ന മറ്റു വിദ്യാർഥികള്‍ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. 10 വിദ്യാർഥികളെ നിറച്ചുകൊണ്ടുവന്ന ഓട്ടോ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പോത്തൻകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.