കൊ​ച്ചി: മ​ത​നി​ന്ദ ആ​രോ​പി​ച്ച് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച് ജാ​മ്യം അ​നു​വ​ദി​ച്ചു. എം.​കെ. നാ​സ​റി​നാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള അ​പ്പീ​ലി​ലാ​ണ് ശി​ക്ഷ മ​ര​വി​പ്പി​ച്ച് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്നു എ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി.

2010 ജൂ​ലൈ നാ​ലി​നാ​ണ് ചോ​ദ്യ​പ്പേ​പ്പ​റി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ച് പ്ര​ഫ. ടി.​ജെ.​ ജോ​സ​ഫി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​യ​ത്.