സ്കൂട്ടര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
Thursday, December 5, 2024 12:06 AM IST
കാഞ്ഞങ്ങാട്: സ്കൂട്ടര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. കുഞ്ഞബ്ദുള്ള (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ന് ചാമുണ്ഡിക്കുന്നിലാണ് അപകടം നടന്നത്. റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുന്നേ ഇയാൾ മരിച്ചിരുന്നു.