സർക്കാർ രൂപീകരണം; മഹായുതി നേതാക്കൾ ഗവർണറെ കണ്ടു, ഫഡ്നാവിസിനൊപ്പം ഷിൻഡേയും അജിത് പവാറും
Wednesday, December 4, 2024 7:58 PM IST
മൂംബൈ: സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മഹാരാഷ്ട്രയിൽ മഹായുതി നേതാക്കൾ ഗവർണർ സി.പി. രാധാകൃഷ്ണനെ കണ്ടു. പിന്നാലെ ഗവർണർ മഹായുതി സഖ്യത്തെ സർക്കാർ രൂപീകരിക്കാനായി ക്ഷണിച്ചു.
നിയുക്ത മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസിനോടൊപ്പം ഏക്നാഥ് ഷിൻഡേ, അജിത് പവാർ എന്നിവരും ഗവർണറെ കണ്ടു. നാളെ വൈകിട്ട് 5.30 ന് മുംബൈ ആസാദ് മൈതാനത്താണ് സത്യപ്രതിജ്ഞ. ഏക്നാഥ് ഷിൻഡേയും, അജിത് പവാറും ഭഡ്നാവിസിനോടൊപ്പം നാളെ സത്യപ്തിജ്ഞചയ്യുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.