ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; സ്ത്രീ മരിച്ചു
Wednesday, December 4, 2024 11:49 AM IST
കൊല്ലം: ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ യാത്രികയായ നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമളകുമാരി ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഇവരുടെ മകന് ഗുരുതര പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആയൂരിനും ചടയമംഗലത്തിനും ഇടയ്ക്ക് ഇളവക്കോട് വച്ചാണ് അപകടം.
നിയന്ത്രണം വിട്ട കാര്‍ ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്നാണ് വിവരം. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.