കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
Wednesday, December 4, 2024 11:20 AM IST
കോഴിക്കോട്: വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയിൽ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴിനായിരുന്നു അപകമുണ്ടായത്.
അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാർ വാഹനം നിർത്തിക്കുകയായിരുന്നു. ഡ്രൈവർ ഇറങ്ങിയ പിന്നാലെ കാറിൽ തീ ആളിപ്പടർന്നു.
പിന്നീട് വടകരയിൽനിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.