രാഹുലും പ്രിയങ്കയും സംബാലിലേക്ക് പുറപ്പെട്ടു; യുപി അതിർത്തിയിൽ തന്നെ തടഞ്ഞേക്കും
Wednesday, December 4, 2024 10:29 AM IST
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധിയും സംബാലിലേക്ക് പുറപ്പെട്ടു. ഉത്തർപ്രദേശ് അതിർത്തിയിൽ തന്നെ നേതാക്കളെ തടഞ്ഞേക്കുമെന്നാണ് സൂചന.
ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് സംബാലിലേക്ക് കടത്തിവിടുന്നത്. രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് എത്തിച്ചേർന്നിട്ടുള്ളത്.
അതേസമയം ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിൽ തന്നെയാണ് യുപി പോലീസ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്വാദി പാർട്ടി നേതാക്കളെ പോലീസ് തടഞ്ഞിരുന്നു.