വണ്ടാനത്ത് പൊതുദർശനം; കണ്ണീർ പൂക്കൾ അർപ്പിച്ച് പ്രിയപ്പെട്ടവർ
Tuesday, December 3, 2024 12:58 PM IST
ആലപ്പുഴ: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വണ്ടാനം മെഡിക്കല്‍ കോളജിലെ അഞ്ചു വിദ്യാര്‍ഥികൾക്ക് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പോസ്റ്റ്മോർട്ടത്തിനുശേഷം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച മൃതദേഹങ്ങളിൽ സഹപാഠികളും ആശുപത്രി ജീവനക്കാരും കണ്ണീർ പൂക്കൾ അർപ്പിച്ചു.
മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവരും ആദരാഞ്ജലി അർപ്പിക്കാനെത്തി. പൊതുദർശനത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തിങ്കളാഴ്ച രാത്രി 9.20നായിരുന്നു നാടിനെ നടുക്കിയ അപകടം. സിനിമ കാണാൻ ആലപ്പുഴയ്ക്കു പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ടവേര കാറും ഗുരുവായൂരിൽനിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കളർകോട്ട് കൂട്ടിയിടിക്കുകയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളജിലെ വിദ്യാര്‍ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്.