കളര്‍കോട് അപകടം; ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാരം എറണാകുളത്ത്
Tuesday, December 3, 2024 10:29 AM IST
ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം എറണാകുളത്ത് സംസ്കരിക്കും. ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം ആണ് മരിച്ചത്.
എറണാകുളം മാർക്കറ്റ് പളളിയിലായിരിക്കും സംസ്കാരം നടക്കുക. ഇബ്രാഹിമിന്റെ മാതാപിതാക്കൾ രാവിലെ വിമാനമാർഗം ലക്ഷദ്വീപിൽ നിന്നും യാത്ര തിരിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാര്‍ഥികളായ ശ്രീദീപ് (പാലക്കാട്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് പോയ ടവേര കാറുമാണ് കൂട്ടിയിടിച്ചത്.