കൂട്ടംതെറ്റി കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ പുറത്തെത്തിച്ചു
Tuesday, December 3, 2024 9:19 AM IST
കൊച്ചി: കോതമംഗലത്ത് കൂട്ടംതെറ്റി കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ പുലർച്ചെ വരെ നീണ്ട ദൗത്യത്തിനൊടുവിൽ രക്ഷപെടുത്തി. കോതമംഗലത്തെ ആദിവാസി കോളനിക്ക് സമീപം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിൽ നിന്ന് കൂട്ടംതെറ്റിയ ആനക്കുട്ടി ഒരു വീടിന് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു.
തുടർന്ന് വനപാലകരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറിന് ആഴം കുറവായിരുന്നു. കിണറിന്റെ വശം ഇടിച്ച ശേഷം വടം കെട്ടിയാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. പിന്നീട് കാട്ടിനുള്ളിലേക്ക് വിട്ട കുട്ടിയാന ആനക്കൂട്ടത്തിനൊപ്പം ചേർന്നു.