കളക്ടർ പ്രഖ്യാപിക്കും മുമ്പേ വ്യാജൻമാർ അവധി പ്രഖ്യാപിച്ചു
Monday, December 2, 2024 11:28 PM IST
മലപ്പുറം: കളക്ടർ പ്രഖ്യാപിക്കും മുമ്പേ വ്യാജൻമാർ അവധി പ്രഖ്യാപിച്ചതിൽ അന്വേഷണത്തിന് മലപ്പുറം കളക്ടർ ഉത്തരവിട്ടു. തിങ്കളാഴ്ച രാത്രി 8.50നാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
എന്നാൽ അതിനു മുൻപ് തന്നെ കളക്ടർ അവധി പ്രഖ്യാപിച്ചെന്ന രീതിയിൽ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസേജുകൾ വന്നിരുന്നു. കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐഡിയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്തിട്ടാണ് പ്രചരിക്കപ്പെട്ടത്.
ഇതിനു ശേഷമാണ് കളക്ടർ ഒർജിനലായി അവധി പ്രഖ്യാപിച്ചത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കളക്ടർ അറിയിച്ചു. ഇക്കാര്യം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.