പാൽ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു
Monday, December 2, 2024 3:09 AM IST
കൊച്ചി: പാൽ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. കോതമംഗലം കുത്തുകുഴിയിൽ ആണ് സംഭവം.
നേര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്നു പാൽ വണ്ടി. തുടർന്ന് എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെതുടർന്ന് വാഹനത്തിൽനിന്ന് അനിയന്ത്രിതമായി പുക ഉയർന്നു. എഞ്ചിൻ ഓഫാക്കിയപ്പോൾ പുക താനേ നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.