കേരള കോൺഗ്രസ്-എം നേതാവ് അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ ബിജെപിയിൽ ചേർന്നു
Sunday, December 1, 2024 11:20 PM IST
കൊച്ചി: അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ ബിജെപിയിൽ ചേർന്നു. ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന മാത്യു മാഞ്ഞൂരാന്റെ കൊച്ചു മകനും കേരള കോൺഗ്രസ്-എം എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്നു അദ്ദേഹം.
കേരള ഹൈക്കോടതിയിലെ അഭിഭാഷകനുമാണ് ധനേഷ് മാത്യു. കൊച്ചിയിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ദേഹത്തിന് അംഗത്വം നൽകി.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ, വ്യവസായ സെൽ സംസ്ഥാന കൺവീനർ എ. അനൂപ്, ആലുവ മണ്ഡലം പ്രസിഡന്റ് സെന്തിൽകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.