ലാ​ഹ്‌​ലി: ര​ഞ്ജി ട്രോ​ഫി​യി​ല്‍ ഹ​രി​യാ​ന​യ്ക്കെ​തി​രേ കേ​ര​ള​ത്തി​നു ബാ​റ്റിം​ഗ്. ലാ​ഹ്‌​ലി, ബ​ന്‍​സി ലാ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി​യ ഹ​രി​യാ​ന ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൂ​ട​ല്‍​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് ഏ​റെ വൈ​കി​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്.

യു​പി​ക്കെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ക​ളി​ച്ച ടീ​മി​ല്‍ നി​ന്ന് മൂ​ന്ന് മാ​റ്റ​ങ്ങ​ളു​മാ​യി​ട്ടാ​ണ് കേ​ര​ളം ഇ​റ​ങ്ങി​യ​ത്. വ​ത്സ​ല്‍ ഗോ​വി​ന്ദ്, ആ​ദി​ത്യ സ​ര്‍​വാ​തെ, കെ.​എം. ആ​സി​ഫ് എ​ന്നി​വ​ര്‍​ക്കു പ​ക​രം എ​ന്‍.​പി. ബേ​സി​ല്‍, ഷോ​ണ്‍ റോ​ജ​ര്‍, എം.​ഡി. നി​തീ​ഷ് എ​ന്നി​വ​ര്‍ ടീ​മി​ലെ​ത്തി.

അ​തേ​സ​മ‍​യം, ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഒ​രു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 31 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ബാ​ബ അ​പ​രാ​ജി​തി​ന്‍റെ വി​ക്ക​റ്റാ​ണ് (പൂ​ജ്യം) ന​ഷ്ട​മാ​യ​ത്. അ​ന്‍​ഷു​ല്‍ കാം​ബോ​ജി​ന്‍റെ പ​ന്തി​ല്‍ ക​പി​ല്‍ ഹൂ​ഡ​യ്ക്ക് ക്യാ​ച്ച് ന​ല്‍​കി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ (17), അ​ക്ഷ​യ് ച​ന്ദ്ര​ന്‍ (ഏ​ഴ്) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.