ലാ​ഹ്‌​ലി: ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ളം - ഹ​രി​യാ​ന മ​ത്സ​രം വൈ​കു​ന്നു. ഹ​രി​യാ​ന​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ലാ​ഹ്‌​ലി, ബ​ന്‍​സി ലാ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് ടോ​സി​ടാ​ന്‍ പോ​ലും സാ​ധി​ച്ചി​ട്ടി​ല്ല.

ഗ്രൂ​പ്പ് സി​യി​ല്‍ ഹ​രി​യാ​ന ഒ​ന്നാ​മ​തും കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. നാ​ല് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഹ​രി​യാ​ന​യ്ക്ക് 19 പോ​യി​ന്‍റാ​ണു​ള്ള​ത്. ര​ണ്ടു ജ​യ​വും ര​ണ്ടു സ​മ​നി​ല​ക​ളു​മാ​ണ് ഇ​രു ടീ​മു​ക​ളു​ടേ​യും അ​ക്കൗ​ണ്ടി​ല്‍.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ യു​പി​ക്കെ​തി​രേ കൂ​റ്റ​ന്‍ ജ​യ​മാ​ണ് കേ​ര​ളം നേ​ടി​യ​ത്. തു​മ്പ, സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്നിം​ഗ്സി​നും 117 റ​ണ്‍​സി​നു​മാ​ണ് കേ​ര​ളം ജ​യി​ച്ച​ത്.

കേ​ര​ള ടീം: ​വ​ത്സ​ല്‍ ഗോ​വി​ന്ദ്, രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, ബാ​ബാ അ​പ​രാ​ജി​ത്, ആ​ദി​ത്യ സ​ര്‍​വാ​തെ, സ​ച്ചി​ന്‍ ബേ​ബി (ക്യാ​പ്റ്റ​ന്‍), അ​ക്ഷ​യ് ച​ന്ദ്ര​ന്‍, സ​ല്‍​മാ​ന്‍ നി​സാ​ര്‍, ജ​ല​ജ് സ​ക്‌​സേ​ന, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ബേ​സി​ല്‍ ത​മ്പി, കെ.​എം. ആ​സി​ഫ്, എം.​ഡി. നി​ധീ​ഷ്, വി​ഷ്ണു വി​നോ​ദ്, ഫാ​സി​ല്‍ വി​നോ​ദ്, കൃ​ഷ്ണ പ്ര​സാ​ദ്.