പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് മ​ത്സ​രം എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണെ​ന്ന് സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ. എ​ൽ​ഡി​എ​ഫി​ന്‍റെ വി​ജ​യം അ​ട്ടി​മ​റി​ക്കാ​ൻ ആ​ണ് ചി​റ്റൂ​രി​ൽ സ്പി​രി​റ്റ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. സം​ശ​യ​മു​ള്ള എ​ല്ലാ സ്ഥ​ല​ത്തും പോ​ലീ​സും എ​ക്സൈ​സും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ബാ​ല​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലാ​ണ്. അ​തി​ന്‍റെ തെ​ളി​വാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് കെ. ​മു​ര​ളീ​ധ​ര​ൻ ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്. താ​ൻ വ്യ​ക്തി​ക്ക് വേ​ണ്ടി​യ​ല്ല വോ​ട്ട് ചോ​ദി​ക്കു​ന്ന​ത് എ​ന്നു പ​റ​ഞ്ഞ​തോ​ടെ എ​ല്ലാം എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ര​ളീ​ധ​ര​ൻ തി​ക​ഞ്ഞ ആ​ർ​എ​സ്എ​സ് വി​രു​ദ്ധ​നാ​ണ്. കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​യാ​ളാ​ണ് മു​ര​ളീ​ധ​ര​ൻ. മ​റ്റു​ള്ള കോ​ൺ​ഗ്ര​സു​കാ​രെ പോ​ലെ അ​ല്ല മു​ര​ളീ​ധ​ര​ൻ. മു​ര​ളി​യു​മാ​യി ന​ല്ല മാ​ന​സി​ക ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. ക​രു​ണാ​ക​ര​ന്‍റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള ഒ​ട്ടേ​റെ കോ​ൺ​ഗ്ര​സു​കാ​ർ സി​പി​എ​മ്മി​നെ എ​തി​ർ​ക്കു​ന്നി​ല്ലെ​ന്ന് ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.