തി​രു​വ​ന​ന്ത​പു​രം: അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​തി​രെ പ​ര​സ്യ വി​മ​ര്‍​ശ​നം തു​ട​രു​മെ​ന്നാ​വ​ര്‍​ത്തി​ച്ച് എ​ന്‍. പ്ര​ശാ​ന്ത് ഐ​എ​എ​സ്. ജൂ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​രി​യ​റും ജീ​വി​ത​വും ജ​യ​തി​ല​ക് ന​ശി​പ്പി​ച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഇ​ട​നാ​ഴി​യി​ല്‍ പോ​ലും ഇ​ക്കാ​ര്യം പാ​ട്ടാ​ണെ​ന്ന് പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പ​ബ്ലി​ക്ക് സ്ക്രൂ​ട്ട​ണി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ന്യാ​യ​മാ​യ​ത്‌ ന​ട​ക്കൂ എ​ന്ന സ​മ​കാ​ലി​ക ഗ​തി​കേ​ട്‌ കൊ​ണ്ടാ​ണ്‌ റി​സ്‌​ക്‌ എ​ടു​ത്ത്‌ താ​ൻ വി​സി​ൽ ബ്ലോ​വ​ർ ആ​വു​ന്ന​ത്‌. അ​ഞ്ച്‌ കൊ​ല്ലം നി​യ​മം പ​ഠി​ച്ച ത​നി​ക്ക്‌ സ​ർ​വീ​സ്‌ ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​റി​യാ​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

ഐ​എ​എ​സു​കാ​രു​ടെ സ​ർ​വീ​സ് ച​ട്ട​പ്ര​കാ​രം സ​ർ​ക്കാ​റി​നെ​യോ സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ​യോ വി​മ​ർ​ശി​ക്ക​രു​തെ​ന്നാ​ണ്‌. ന​യ​ങ്ങ​ളെ​യാ​ണ് വി​മ​ര്‍​ശി​ക്കാ​തി​രി​ക്കേ​ണ്ട​ത്. ജ​യ​തി​ല​കി​നെ​യോ ഗോ​പാ​ല​കൃ​ഷ്ണ​നെ​യോ അ​ല്ല.

സെ​റ്റി​ല്‍​മെ​ന്‍റി​ന് പ​ല​രും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ താ​ൻ അ​തി​നൊ​ന്നും വ​ഴ​ങ്ങി​ല്ലെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.