പാ​ല​ക്കാ​ട്: തൃ​ശൂ​ർ​പൂ​രം ക​ല​ക്കി ബി​ജെ​പി​യെ വി​ജ​യി​പ്പി​ച്ച​തു​പോ​ലെ മു​ന​മ്പം പ്ര​ശ്ന​ത്തി​ലൂ​ടെ പാ​ല​ക്കാ​ട്‌ ബി​ജെ​പി​ക്ക് ഒ​രു സ്പെ​യ്സ് ഉ​ണ്ടാ​ക്കി കൊ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. വ​ഖ​ഫ് ബോ​ർ​ഡ് അ​നാ​വ​ശ്യ പ്ര​ശ്നം ഉ​ണ്ടാ​ക്കി​യെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു. പ​ഠി​ച്ചി​ട്ട് യോ​ഗം വി​ളി​ക്ക​ട്ടെ. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ഉ​ണ്ടാ​ക്കി​യ നി​യ​മ​പ്ര​ശ്ന​മാ​ണ് മു​ന​മ്പ​ത്തേ​തെ​ന്നും വ​ഖ​ഫ് ബോ​ർ​ഡും സം​സ്ഥാ​ന സ​ർ​ക്കാ​രും ഇ​തി​ൽ നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്തി​നാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഈ ​ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ വാ​ശി​പി​ടി​ക്കു​ന്ന​ത്.

മു​സ്‌​ലീം ലീ​ഗി​നും മു​സ്‌​ലീം സം​ഘ​ട​ന​ക​ൾ​ക്കും ഒ​ന്നും ഇ​ല്ലാ​ത്ത വാ​ശി വ​ഖ​ഫ് ബോ​ർ​ഡി​ന് എ​ന്തി​നാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​യു​ന്ന​തി​നെ വ​ഖ​ഫ് ബോ​ർ​ഡ് ന്യാ​യി​ക​രി​ക്കു​ക​യാ​ണ്. മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.