ജാർഖണ്ഡിൽ ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തും: ഹേമന്ത് സോറൻ
Tuesday, November 5, 2024 3:19 AM IST
റാഞ്ചി: ജാർഖണ്ഡിൽ ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൻ വൻ ഭൂരിപക്ഷത്തിലായിരിക്കും ഇന്ത്യ സഖ്യത്തിന്റെ വിജയമെന്നും ഹേമന്ത് സോറൻ അവകാശപ്പെട്ടു.
"സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാൻ സർക്കാരിന് സാധിച്ചു. സംസ്ഥാനത്തെ എല്ലാ മേഖലയേയും പുരോഗതിയിലേക്ക് നയിക്കാൻ സാധിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൻ മികച്ച പുരോഗതിയാണ് സംസ്ഥാനത്ത് ഉണ്ടായത്. അതുകൊണ്ട് തന്നെ വീണ്ടും അധികാരത്തിലെത്തും.'- ഹേമന്ത് സോറൻ പറഞ്ഞു.
ബിജെപിയും എൻഡിഎയും മതത്തിന്റെയും ജാതിയുടെയും ഒക്കെ പേരിൽ സമൂഹത്തിനെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും സോറൻ കുറ്റപ്പെടുത്തി. അവർക്ക് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്താനാവില്ലെന്നും ഹേമന്ത് സോറൻ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ ഇന്ത്യ സഖ്യത്തിന്റെ ഭരണം തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഘട്ടമായാണ് ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 13ന് ആദ്യഘട്ടവും 20 ന് രണ്ടാം ഘട്ടവും നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.