തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളം ക​യ​റി. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ന് സ​മീ​പം മേ​ൽ​ക്കൂ​ര​യു​ടെ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ല്ലും മ​ണ്ണും സ​മീ​പ​ത്തെ ഓ​ട​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ നി​ക്ഷേ​പി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 12ന് ​പെ​യ്ത മ​ഴ ഒ​രു​മ​ണി​ക്കൂ​ർ നീ​ണ്ട​തോ​ടെ ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​യ്ക്ക് വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നാ​ൽ തി​യ​റ്റ​ർ നാ​ല് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി അ​ണു​ബാ​ധ​യി​ല്ലാ​യെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു മാ​ത്ര​മെ ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തൂ​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.