മും​ബൈ: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റിന്‍റെ ര​ണ്ടാംദി​ന​ത്തി​ല്‍ ഇ​ന്ത്യ പൊ​രു​തു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി പി​രി​യു​മ്പോ​ള്‍ ഇ​ന്ത്യ 43 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 195 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 40 റ​ണ്‍​സ് പി​ന്നി​ലാ​ണ് ഇ​ന്ത്യ. ആ​ദ്യ ​ഇ​ന്നിം​ഗ്‌​സി​ല്‍ 235 റ​ണ്‍​സ് ആ​യി​രു​ന്നു ന്യൂ​സി​ല​ന്‍​ഡ് നേ​ടി​യ​ത്.

നി​ല​വി​ല്‍ 106 പ​ന്തി​ല്‍ 70 റ​ണ്‍​സു​മാ​യി ശു​ഭ്മാ​ന്‍ ഗി​ല്‍ വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. 18 പ​ന്തി​ല്‍ 10 റ​ണ്‍​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഒ​പ്പ​മു​ണ്ട്. ഋ​ഷ​ഭ് പ​ന്ത് 59 പ​ന്തി​ല്‍ 60 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. ഗി​ല്ലി​നൊ​പ്പം അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 96 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ന്ത് പ​ടു​ത്തു​യ​ര്‍​ത്തി​യ​ത്.

ഇ​ന്ത്യ ഒ​ന്നാം​ദി​നം ക​ളി​നി​ര്‍​ത്തു​മ്പോ​ള്‍ നാ​ലി​ന് 86 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഒ​രു വി​ക്ക​റ്റി​ന് 78 എ​ന്ന നി​ല​യി​ല്‍ ശ​ക്ത​മാ​യി നി​ന്ന ഇ​ന്ത്യ​യ്ക്ക് അ​വ​സാ​ന ഓ​വ​റു​ക​ളി​ലാ​യി​രു​ന്നു മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​മാ​യ​ത്. നേ​ര​ത്തെ, ര​വീ​ന്ദ്ര ജ​ഡേ​ജ​യും നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റു​മാ​ണ് കി​വീ​സി​നെ 235ന് ​പി​ടി​ച്ചു​കെ​ട്ടി​യ​ത്.