നടന് ടി.പി. കുഞ്ഞിക്കണ്ണന് അന്തരിച്ചു
Saturday, November 2, 2024 10:28 AM IST
കാസര്‍ഗോഡ്: സിനിമ-നാടക നടന് ടി.പി. കുഞ്ഞിക്കണ്ണന് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ്.
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ കുഞ്ഞിക്കണ്ണൻ അവതരിപ്പിച്ച മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു.
പൊതുമരാമത്ത് വകുപ്പില്‍ എഞ്ചീനിയര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന് നാടകവേദിയില്‍ നിന്നാണ് സിനിമയിലേയ്ക്ക് എത്തുന്നത്.