പാ​ല​ക്കാ​ട്: കൊ​ട​ക​ര​ കു​ഴ​ല്‍​പ്പ​ണ​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന പു​തി​യ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ ഇ​ന്ന് പ​ക​ല്‍ 11 ന് ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ തി​രൂ​ര്‍ സ​തീ​ശു​മാ​യി ശോ​ഭ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പണം ഉയർന്നിരുന്നു. സ​തീ​ശ് ശോ​ഭ​യു​ടെ ഡ്രൈ​വ​റാ​യി​രു​ന്നു​വെ​ന്നും ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ ശോ​ഭ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യേ​ക്കും.

നി​ല​വി​ലെ വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ പാ​ര്‍​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്‌​ന​ങ്ങ​ളാ​ണെ​ന്നാണ് വി​വ​രം. നേ​ര​ത്തെ, പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശോ​ഭാ സു​രേ​ന്ദ്ര​നാ​യി​രി​ക്കും എ​ന്‍​എ​ഡി​എ സ്ഥാ​നാ​ര്‍​ഥി എ​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​കു​മാ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബി​ജെ​പി മു​ന്‍ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ര്‍ സ​തീ​ശ് കൊ​ട​ക​ര​യി​ല്‍ കു​ഴ​ല്‍​പ്പ​ണ​മാ​യി ബന്ധപ്പെട്ട് വെ​ളി​പ്പെ​ടു​ത്തൽ നടത്തിയത്. കൊ​ട​ക​ര​യി​ല്‍ എ​ത്തി​യ​ത് ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടാ​ണെ​ന്നാണ് അദ്ദേഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചാ​ക്കു​കെ​ട്ടു​ക​ളി​ലാ​യാ​ണ് പ​ണം എ​ത്തി​ച്ച​തെ​ന്നും പ​ണം കൊ​ണ്ടു​വ​ന്ന​വ​ര്‍​ക്ക് മു​റി എ​ടു​ത്ത് ന​ല്‍​കി​യ​ത് താ​നാ​ണെ​ന്നും സ​തീ​ശ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​തീ​ശിന്‍റെ ആ​രോ​പ​ണം ഏ​റ്റെ​ടു​ത്ത് സി​പി​എ​മ്മും സി​പി​ഐ​യും കോ​ണ്‍​ഗ്ര​സും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ സ​തീ​ശി​നെ ത​ള്ളി ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ് കു​മാ​റും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സ​തീ​ശി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നി​ല്‍ സി​പി​എം നേ​താ​വ് എ.​സി. മൊ​യ്തീ​നാ​ണെ​ന്നാണ് ശോ​ഭ ആ​രോ​പി​ച്ചത്. എ​ന്നാ​ല്‍ മൊ​യ്തീ​ന്‍ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​രു​ന്നു.