അവസരം മുതലാക്കാൻ സിപിഎം; പാര്‍ട്ടി നേതൃത്വം സരിനുമായി ആശയവിനിമയം നടത്തി
Wednesday, October 16, 2024 10:29 AM IST
പാലക്കാട്: ഇടഞ്ഞ് നില്ക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.സരിനെ പാലക്കാട്ടെ സ്ഥാനാര്‍ഥിയാക്കാനുള്ള കരുനീക്കങ്ങളുമായി സിപിഎം. പാര്‍ട്ടി പ്രാദേശിക നേതൃത്വം സരിനുമായി ആശയവിനിമയം നടത്തി. സരിന് 11:45ന് മാധ്യമങ്ങളെ കാണാനിരിക്കെയാണ് നീക്കം.
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിൽ കെപിസിസി സോഷ്യൽ മീഡിയ ചെയർമാൻ പി.സരിന് കടുത്ത അതൃപ്തിയിലാണ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും സരിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുമില്ല. കോൺഗ്രസിലെ പദവികള്‍ രാജി വെച്ചേക്കുമെന്നാണ് സൂചന.
ഒന്നുകില്‍ വിമത സ്ഥാനാര്‍ഥിയാവുക, അല്ലെങ്കില്‍ ഏതെങ്കിലും മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാവുമോയെന്നാണ് സരിന് ക്യാന്പ് ആലോചിക്കുന്നത്. ഇതിനിടെയാണ് സിപിഎം സരിനുമായി ആശയവിനിമയം നടത്തിയത്.