പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ നവംബര്‍ 13ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 23ന്
Tuesday, October 15, 2024 4:07 PM IST
ന്യൂഡല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ നവംബര്‍ 13ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
നവംബർ 23ന് മൂന്നിടത്തും വോട്ടെണ്ണൽ നടക്കും. മുന്‍ മന്ത്രി കെ.രാധാകൃഷ്ണന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാടും ഉപതെരഞ്ഞെടുപ്പിന് വേദിയായി.
രണ്ട് മണ്ഡലങ്ങളിൽനിന്ന് മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട് മത്സരം വന്നത്.