കോ​ഴി​ക്കോ​ട്: ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇന്‍റലി​ജ​ന്‍​സ് സം​വി​ധാ​നം വ​ഴി വ്യാ​ജ ഓ​ഹ​രി വ്യാ​പാ​ര വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍. മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി സാ​ബി​ക്ക് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ടു​ത്തു​ന​ല്‍​കു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് സാ​ബി​ക്കെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​ക​ള്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് രം​ഗ​ത്ത് പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള വ്യ​ക്തി​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ചശേ​ഷം ഓ​ഹ​രി​യെ സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​പ്ര​കാ​രം വി​ശ്വാ​സം പി​ടി​ച്ചി​പ​റ്റി​യ ശേ​ഷ​മാ​യി​രു​ന്നു ത​ട്ടി​പ്പ്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ല്‍ നി​ന്നും 48 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​ത്. വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യാ​ണ് സം​ഘം 48ല​ക്ഷം ക​വ​ര്‍​ന്ന​ത്. ത​ട്ടി​യെ​ടു​ത്ത പ​ണം ഇ​യാ​ള്‍ നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി മ​റ്റൊ​രു പ്ര​തി​യാ​യ മു​ജീ​ബി​ന് കൈ​മാ​റിയിരുന്നു. ശേ​ഷം ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ളാ​യ സാ​ബി​ക്ക്, ജാ​ബി​റ​ലി എ​ന്നി​വ​ര്‍ പ​ണം പി​ന്‍​വ​ലി​ച്ചു.

പ​ണം പി​ന്‍​വ​ലി​ച്ച ബാ​ങ്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കാ​ന്‍ 1930 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.