ബോംബ് ഭീഷണി; മുംബൈയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ ഇറക്കി
Monday, October 14, 2024 9:18 AM IST
മുംബൈ: ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യാ വിമാനത്തില്‍ ബോംബ് ഭീഷണി. മുംബൈയില്‍നിന്ന് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി.
വിമാനം പുറപ്പെട്ടതിന് ശേഷമാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനം സുരക്ഷാ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.
പരിശോധന നടക്കുകയാണെന്നും നിലവില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും അധികൃതര്‍ അറിയിച്ചു.