തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; പുത്തൻപാലം രാജേഷ് പിടിയിൽ
Friday, October 11, 2024 9:12 AM IST
കടുത്തുരുത്തി: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് പിടിയിൽ. കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാജേഷിനെ വീടുവളഞ്ഞാണ് പിടികൂടിയത്.
സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പോലീസും ചേർന്നാണ് കോതനല്ലൂർ ടൗണിനു സമീപത്തെ വീട്ടിൽ നിന്നും വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്.
കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചത്. രാജേഷ് രണ്ട് ദിവസമായി ജില്ലയിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശുമായി പുത്തൻപാലം രാജേഷിന് അടുത്ത ബന്ധമുണ്ട്.