തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന പ​രാ​മ​ര്‍​ശം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​ന്വേ​ഷ​ണം സ​ത്യ​സ​ന്ധ​മാ​ക​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ന​വ​കേ​ര​ളാ സ​ദ​സി​നി​ടെ ക​ല്യാ​ശേ​രി​യി​ല്‍​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രെ പൂ​ച്ച​ട്ടി​കൊ​ണ്ടും ഹെ​ല്‍​മ​റ്റു​കൊ​ണ്ടു​മാ​ണ് മ​ര്‍​ദി​ച്ച​ത്. പ്ര​വ​ര്‍​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. എ​ന്നി​ട്ടും ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ മു​ഖ്യ​മ​ന്ത്രി അ​തി​നെ ന്യാ​യീ​ക​രി​ച്ചെ​ന്ന് സ​തീ​ശന്‍ വി​മ​ര്‍​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ശേ​ഷം ന​വ​കേ​ര​ളാ സ​ദ​സി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കെ​തി​രേ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക അ​ക്ര​മ​മു​ണ്ടാ​യെ​ന്നും സ​തീ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.