ജര്‍മ്മനിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍
Saturday, October 5, 2024 3:53 PM IST
ബര്‍ലിന്‍: ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്.
ബര്‍ലിലെ റെയ്നിക്കെന്‍ഡോര്‍ഫിലാണ് ഇയാൾ താമസിച്ചിരുന്നത്. ബര്‍ലിനില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു.
തിരച്ചിൽ നടക്കുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു മരിച്ച ആദം.