കാട്ടുപന്നിക്ക് വച്ച കെണിയില്‍നിന്ന് ഷോക്കേറ്റു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
Saturday, October 5, 2024 1:14 PM IST
തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശി രവി(50), അരവിന്ദാക്ഷന്(55) എന്നിവരാണ് മരിച്ചത്.
പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടം. മൃതദേഹങ്ങൾക്ക് സമീപം കാട്ടുപന്നിയെയും ഷോക്കേറ്റ നിലയില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.