സെക്രട്ടേറിയറ്റിലെ സീലിംഗ് പൊളിഞ്ഞു വീണ് ജീവനക്കാരന് പരിക്ക്
Saturday, October 5, 2024 2:47 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സീലിംഗ് പൊളിഞ്ഞു വീണ് ജീവനക്കാരന് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം.
അഡീഷണല്‍ സെക്രട്ടറിയായ അജി ഫിലിപ്പിനാണ് പരിക്കേറ്റത്. ദർബാർ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിംഗ് ആണ് തകർന്നു വീണത്.
സീലിംഗിന്റെ ഒരു ഭാഗം പൂർണമായി പൊളിഞ്ഞു വീഴുകയായിരുന്നു.പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.