അൻവർ പോയാൽ ഒന്നും സംഭവിക്കാനില്ല; മാന്യതയുണ്ടെങ്കിൽ രാജി വയ്ക്കണമെന്ന് എം.എം. മണി
Wednesday, October 2, 2024 10:55 PM IST
ഇടുക്കി: പി.വി. അൻവർ കാണിച്ചത് പിറപ്പ് പണിയെന്ന് സിപിഎം എംഎൽഎ എം.എം. മണി. ഇടതു മുന്നണിയുടെ ഭാഗമായി ജയിച്ചിട്ട് പിന്നിൽ നിന്ന് കുത്തിയെന്നും മണി പറഞ്ഞു.
പാർട്ടിക്ക് പിആർ ഇല്ല. താഴെ മുതൽ മുകളിൽ വരെ സിസ്റ്റമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും എം.എം. മണി പറഞ്ഞു.
മാന്യതയുണ്ടെങ്കിൽ അൻവർ രാജി വയ്ക്കണം. അൻവർ പോയാൽ ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കാനില്ല. തന്നെ പുറത്താക്കിയാലും തന്നെ കേൾക്കാൻ ആൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ അൻവറിനെ തള്ളി കെ.ടി. ജലീൽ എംഎൽഎയും രംഗത്തെത്തി. വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളപ്പറയില്ലെന്നും ജലീൽ പറഞ്ഞു.