1970 മുതല്‍ പിണറായിക്ക് ബിജെപിയുമായി ബന്ധമുണ്ട്: കെ.സുധാകരന്
Wednesday, October 2, 2024 11:55 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. അനുവാദം വാങ്ങാതെ പിആര്‍ ഏജന്‍സി ഒരു വിവരം നല്‍കില്ല. മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രിഎഴുതി കൊടുത്തത് തന്നെയാണെന്ന് സുധാകരന് പ്രതികരിച്ചു.
1970 മുതല്‍ പിണറായി വിജയന് ബിജെപിയുമായി ബന്ധമുണ്ടെന്ന് സുധാകരന് വിമര്‍ശിച്ചു. പിണറായിക്ക് ബിജെപിയെക്കൊണ്ട് കിട്ടുന്ന ലാഭം ചെറുതല്ല.
ജയിലില്‍ പോകേണ്ട കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായിയെ പരിരക്ഷിക്കുകയാണ് ചെയ്തത്. സാമ്പത്തികമായ ലാഭവും ഇതില്‍നിന്ന് പിണറായിക്ക് ലഭിക്കുന്നുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.