പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; മൂന്ന് പേര് മരിച്ചു
Wednesday, October 2, 2024 9:42 AM IST
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
പുലര്‍ച്ചെ ആറോടെ പൂനെയിലെ ബാവ്ധാനെന്ന ഉള്‍ഗ്രാമത്തിലാണ് അപകടം.നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് ഇവിടെയെത്തിയപ്പോള്‍ രണ്ട് പേര് മരിച്ചിരുന്നു. അതീവ ഗുരുതരവസ്ഥിയിലായിരുന്ന മൂന്നാമത്തെ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്. അപകടത്തില്‍ അട്ടിമറി സാധ്യതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.