മുംബൈയിൽ കടലിൽ ചാടിയ ബാങ്ക് ജീവനക്കാരൻ മരിച്ചു
Wednesday, October 2, 2024 5:31 AM IST
മുംബൈ: അടൽ സേതു പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ ബാങ്ക് ജീവനക്കാരൻ മരിച്ചു. ഹുടാട്മ ചൗക്കിലെ സർക്കാർ ബാങ്കിലെ ഡെപ്യൂട്ടി മാനേജറായ സുഷാന്ത് ചക്രവർത്തിയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സുഷാന്ത് കടലിൽ ചാടിയത്. ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് കാറിൽ വീട്ടിൽ നിന്ന് പുറപ്പെട്ട സുഷാന്ത് അടൽ സേതു പാലത്തിൽ കാർ നിർത്തിയതിന് ശേഷം കടലിലേക്ക് ചാടുകയായിരുന്നു.
ഒരാൾ കടലിൽ ചാടിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പോലീസ് പാലത്തിൽ നിർത്തിയിട്ടിരുന്ന സുഷാന്തിന്റെ കാറാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുഷാന്ത് ചക്രവർത്തിയാണ് കടലിൽ ചാടിയതെന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് സുഷാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുഷാന്ത് ജിവനൊടുക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെും പോലീസ് അറിയിച്ചു.