തിരിച്ചടിക്കാൻ സൈന്യത്തിനു നിർദേശം നൽകി: ബെഞ്ചമിന്‍ നെതന്യാഹു
Tuesday, October 1, 2024 11:44 PM IST
ടെൽ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടി നൽകാൻ സൈന്യത്തിനു നിർദേശം നൽകിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുള്ളവര്‍ സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിരിക്കുകയാണ്.
ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ താമസിക്കുന്ന മേഖലയില്‍ ആക്രമണം തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. മിസൈല്‍ ആക്രമണത്തിൽ ഇതുവരെ കാര്യമായ ആള്‍നാശമുണ്ടായിട്ടില്ലെന്ന് ഇസ്രായേൽ അറിയിച്ചു.
ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയതായി ഇറാനും സ്ഥിരീകരിച്ചു. ആദ്യഘട്ടത്തിൽ നൂറിലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിനുനേരെ തൊടുത്തുവിട്ടത്. ജോര്‍ദാൻ നഗരങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇതിനിടെ ടെല്‍ അവീവിലെ ജാഫ്നയിൽ അക്രമി ജനക്കൂട്ടത്തിനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രായേൽ അധികൃതര്‍ അറിയിച്ചു.