കോ​ട്ട​യം: വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന മ​ര​ങ്ങാ​ട്ട് വീ​ട്ടി​ൽ ഷാ​രോ​ൺ ഫി​ലി​പ്പ് (23) നെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​രി​ശും​മൂ​ട് ഭാ​ഗ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടിയത്.

പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്നും 12 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ ച​ങ്ങ​നാ​ശേ​രി, ചേ​ർ​ത്ത​ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് കേ​സ് നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.