തകര്‍ന്ന പാളത്തിലൂടെ ഓടി കേരള എക്സ്പ്രസ്; ഒഴിവായത് വന്‍ അപകടം
Tuesday, October 1, 2024 5:08 PM IST
ലക്നോ: തകർന്ന പാളത്തിലൂടെ ഓടി കേരള എക്സ്പ്രസ്. ഉത്തർപ്രദേശിലെ ലളിത്പൂരിൽവച്ചാണ് കേരള എക്സ്പ്രസിന്റെ ഏതാനും ചില ബോഗികൾ തകർന്ന പാളത്തിലൂടെ സഞ്ചരിച്ചത്. ഇതോടെ ട്രെയിൻ എമര്‍ജന്‍സി ബ്രേക്കിട്ട് നിർത്തി.
സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ യുപിയിലെ ഝാന്‍സി സ്റ്റേഷന് തൊട്ടുമുമ്പ് നിര്‍ത്തി.
റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. തൊഴിലാളികള്‍ ചെങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഇട്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
വിഷയം അന്വേഷണത്തിലാണെന്നും ഏതെങ്കിലും ജീവനക്കാരന്റെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.