കർണാടകയിൽ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് അപകടം: നാല് മരണം
Tuesday, October 1, 2024 12:19 AM IST
ബംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ബൈക്കും ട്രക്കും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന സുരേഷ് ആചാര്യയും മക്കളായ സുമിക്ഷ, സുസ്മിത, സുഷാന്ത് എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുരേഷ് ആചാര്യയുടെ ഭാര്യ മീനാക്ഷി ഉഡുപ്പി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കർകലയ്ക്ക് സമീപമുള്ള പജ്ജഗഡെ വളവിലാണ് അപകടം നടന്നത്.
ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ട്രക്ക് ഡ്രൈവർ ഹേമന്തിനെ അറസ്റ്റ് ചെയ്തു.