ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
Sunday, September 29, 2024 2:40 AM IST
തിരുവനന്തപുരം: ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവ് പിടിയിൽ. തിരുമല സ്വദേശിയായ അശ്വിൻ ലാൽ (35) ആണ് പിടിയിലായത്.
ആറ് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. 105 സെമീ, 100 സെമീ, 92 സെമീ, 75 സെമീ, 75 സെമീ, 70 സെമീ എന്നിങ്ങനെ വലിപ്പമുള്ളവയായിരുന്നു ചെടികൾ.
ചെടികൾ എക്സൈസ് സംഘം പിഴുതെടുത്തു. എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.