ശശീന്ദ്രൻ മാറും; തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി. ചാക്കോ
Saturday, September 28, 2024 2:34 PM IST
തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാർ നിർദേശിച്ചെന്നും തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പി.സി. ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
പിബി യോഗത്തിനുശേഷം മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തുമ്പോൾ അടുത്ത മാസം മൂന്നിന് ശശീന്ദ്രനും തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണുമെന്നും ചാക്കോ കൂട്ടിച്ചേർത്തു.
തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടു ചർച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ മൂന്നു നേതാക്കളോടും നിർദേശിച്ചത്.