ഐടിഐകളിൽ ശനിയാഴ്ച്ച പ്രവൃത്തി ദിവസം; കെഎസ്യു പഠിപ്പുമുടക്കും
Friday, September 27, 2024 5:24 PM IST
തിരുവനന്തപുരം: ഐടിഐകളിൽ ശനിയാഴ്ച്ച പ്രവൃത്തി ദിവസമാക്കിയതിൽ പ്രതിഷേധിച്ച് കെഎസ്യു പഠിപ്പുമുടക്കുന്നു.
വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ശനിയാഴ്ച ഐടിഐകളിൽ പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐടിഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.